
ദില്ലി: തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) മുഴുവനും എണ്ണണമെന്ന ഹർജികളിൽ പരമോന്നത കോടതി ഇന്ന് വിധി പറയും. വിവിപാറ്റ് മുഴുവനും എണ്ണണമെന്ന ഹർജികളിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയുമാണ് വിധി പറയുക. ഇരുവരും രണ്ടായി തന്നെയാകും വിധി പറയുകയെന്നാണ് വിവരം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടാക എന്നത് ശ്രദ്ധേയാണ്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഭാഗീകമായി അംഗീകരിച്ചിരുന്നു. ഭരണഘടന സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പിനെ കോടതിക്ക് നിയന്ത്രിക്കാനാവില്ലെന്നാണ് പരമോന്നത കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.
Supreme Court Verdict Today On 100% EVM-VVPAT Verification















