
തൃശൂര്‍: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നലെ പൂര്‍ത്തിയായതോടെ ആത്മവിശ്വാസം ഇരട്ടിയായെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്നും എങ്കിലും ജനവിധിയാണ് പ്രധാനം, ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി.
ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാന്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 20 എം പിമാരില്‍ ആര്‍ക്കെങ്കിലും ബി പി എല്‍ കാര്‍ഡിന്റെ സുതാര്യതയില്‍ ഇടപെടാന്‍ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ 2 കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ, 5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍. വന്നത് എം പിയാവാന്‍, കേന്ദ്ര മന്ത്രിയാവണമെന്നില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി













