
ന്യൂഡൽഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ചാണ് അദ്ദേഹം എത്തിയത്. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലിക്കൊണ്ടാണ് എത്തിയത്. തുടർന്നായിരുന്നു സത്യപ്രതിജ്ഞ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി.
താമര ചിഹ്നത്തിൽ കേരളത്തിൽ നിന്ന് ജയിക്കുന്ന ആദ്യത്തെ ബിജെപിക്കാരാണ് അദ്ദേഹം. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങികേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്.
Suresh Gopi pray before take oath in Parliament











