സുരേഷ് ​ഗോപി മുമ്പും വീട്ടിൽ വരുന്നയാൾ, സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല- നായനാരുടെ ഭാര്യ

കണ്ണൂർ: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. മുമ്പും സുരേഷ് ​ഗോപി വീട്ടിൽ വന്നിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.


കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ​ഗോപി ദർശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലും ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

Suresh Gopi to visit EK Nayanar’s House

More Stories from this section

family-dental
witywide