സ്‌കൂള്‍ കായിക മേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ല, ‘കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയം!’ : മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സുരേഷ്‌ഗോപി കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്ന് പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

More Stories from this section

family-dental
witywide