‘ചേട്ടനൊക്കെ വീട്ടില്‍, തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കും’: പദ്മജാ വേണുഗോപാല്‍

തൃശൂര്‍: തൃശൂര്‍ സുരേഷ് ഗോപിക്ക് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് അടുത്തിടെ ബിജെപിയിലേക്ക് മാറിയ പദ്മജാ വേണുഗോപാല്‍. തൃശ്ശൂരില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമെന്നും പദ്മജ വ്യക്തമാക്കി. സഹോദര ബന്ധം വീട്ടില്‍ മാത്രമെന്ന് കെ. മുരളീധരനെക്കുറിച്ചുള്ള ചോദ്യത്തിന് പദ്മജയുടെ മറുപടിയെത്തി. സുരേഷ് ഗോപി പ്രതീക്ഷിച്ചതിലും വലിയ പിന്തുണ നേടുമെന്നാണ് വിലയിരുത്തല്‍ എന്നും സ്ത്രീകളും ചെറുപ്പക്കാരും അടക്കം സുരേഷ് ഗോപിക്കായി വോട്ടുചെയ്യുമെന്നും പ്തമജ സൂചിപ്പിച്ചു. സുരേഷ് ഗോപി ജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നുവെന്നും പദ്മജ പറഞ്ഞു.

എന്നും എന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാന്‍ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്. അതനുസരിച്ചാണ് താന്‍ വോട്ടുചെയ്യുന്നതെന്നും തന്റെ വോട്ട് താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണെന്നും പദ്മജ വ്യക്തമാക്കി.

More Stories from this section

family-dental
witywide