
മാർട്ടിൻ വിലങ്ങോലിൽ
ഫോർട്ട് വർത്ത് : ചങ്ങനാശ്ശേരി, തുരുത്തി, തൈപ്പറമ്പിൽ ടി.സി മൈക്കിളിൻ്റെ ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ സി. ജെ മാത്യു (മത്തായി സാർ) വിന്റെയും അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് . സംസ്‌കാരം ജനുവരി 24 ബുധനാഴ്ച നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെൻ്റ് ജോൺ ദി അപ്പോസൽ കാത്തോലിക്കാ ദേവാലയത്തിൽ.
മക്കൾ: ജെഫ് മൈക്കിൾ (ഫോർട്ട് വർത്ത്), ഡോ. ജെറി മൈക്കിൾ (കോർപസ് ക്രിസ്റ്റി, ടെക്‌സസ്). മരുമക്കൾ: ദീപ്‌തി തോമസ് മൈക്കിൾ (കൊച്ചുതുണ്ടിയിൽ, നാരങ്ങാനം കോഴഞ്ചേരി ), മേഗൻ രമ്യ മൈക്കിൾ (മാലികറുകയിൽ, മാന്നാർ).
കൊച്ചു മക്കൾ: എലിസബത്ത്, എവ്ലിൻ, എലനോർ, എസക്കിയേൽ, മെലേനിയ (എല്ലാവരും യുഎസ്).
സഹോദരങ്ങൾ: ലൈല അങ്ങാടിശ്ശേരിൽ (ടെക്‌സസ്), വത്സമ്മ ബേബി (ഇടമറുക്), ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ടെക്‌സാസ്), ടെസ്സി ജോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്)
സംസ്കാര ശുശ്രൂഷകൾ ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണിക്ക് നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെൻ്റ് ജോൺ ദി അപ്പോസൽ കത്തോലിക്കാ ദേവാലയത്തിൽ (7341 Glenview Dr, North Richland Hills, TX 76180) ആരംഭിക്കും, തുടർന്ന് സംസ്കാരം ഫോർട്ട് വർത്ത് മൗണ്ട് ഒലിവറ്റ് സെമിത്തേരിയിൽ (2301 N Sylvania Ave, Fort Worth, TX 76111) നടക്കും.
Susy Michael died at Fort Worth















