എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് അപകീര്‍ത്തി കേസില്‍ ജാമ്യം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് ജാമ്യം ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്‌നയുടെ ആരോപണം. ഇതില്‍ മുഖ്യമന്ത്രിക്കും തനിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദന്‍ കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്‌ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്‌ന സുരേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്.

Also Read

More Stories from this section

family-dental
witywide