
ദില്ലി: മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിന്‍റെ മാതാപിതാക്കളെ ചോദ്യച്ചെയാൻ ദില്ലി പൊലീസിന്‍റെ തീരുമാനം. ആക്രമിക്കപ്പെട്ടു എന്ന സ്വാതിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ തേടാനായാണ് പൊലീസ് ദില്ലി മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി എ എ പി നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് വയോധികരായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതെന്ന് എ എ പി നേതാക്കൾ പറഞ്ഞു.
കെജ്രിവാളിന്റെ അമ്മ കുറച്ച് ദിവസം മുൻപാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും അവരെ ചോദ്യം ചെയ്യുന്നതിനെ എതിർക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. എ എ പി നേതാക്കൾ കൂട്ടത്തോടെ കെജ്രിവാളിന്റെ വീട്ടിലെത്തിയിട്ടുണ്ട്. എ എ പി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, സഞ്ജയ് സിംഗ്, ഗോപാൽ റായ് എന്നിവരടക്കമുള്ളവരാണ് ദില്ലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിട്ടുള്ളത്.
Swati Maliwal assault case: Delhi Police won’t record statement of Kejriwal’s parents today