സ്വാതി മലിവാളിനെതിരായ ആക്രമണം; ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ വെച്ച് ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സ്വാതി മലിവാള്‍ അതിക്രമത്തിന് ഇരയായെന്ന വിവാദത്തില്‍ പ്രതികരിച്ച് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവര്‍ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു. ഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിശബ്ദത സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മനോഭാവം വ്യക്തമാക്കുന്നുവെന്നും സക്സേന പറഞ്ഞു.

ആക്രമിക്കപ്പെട്ട സ്വാതി മലിവാൾ തന്നെ വിളിച്ച് കാര്യങ്ങൾ വിവരിച്ചെന്നും തെളിവുകൾ നശിപ്പിക്കുന്നതിൽ സ്വാതി ആശങ്ക രേഖപ്പെടുത്തിയെന്നും വി കെ സക്സേന കൂട്ടിച്ചേർത്തു. സംഭവത്തിൽ നടപടി എടിക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റിയത് അമ്പരപ്പിച്ചു. പൊലീസ് വിഷയം അന്വേഷിക്കുകയാണ്. യുക്തിസഹമായ നിഗമനത്തിലെത്തുമെന്ന് ഉറപ്പുനൽകുന്നതായും വി കെ സക്സേന പറഞ്ഞു.

അതേസമയം, ലഫ്. ഗവർണറെ തള്ളി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഗവർണറുടെ പ്രസ്താവന സ്വാതി മലിവാൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കുകയാണെന്ന് പാർട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഗൂഢാലോചന നടത്തുകയാണ്. ബിജെപി ദയനീയമായി പരാജയപ്പെടാൻ പോവുകയാണ്. മോദിജിയുടെ മുങ്ങുന്ന കപ്പൽ സ്വാതി മലിവാളിൻ്റെ പിന്തുണ സ്വീകരിക്കുകയാണെന്നും എഎപി വിമർശിച്ചു.

More Stories from this section

family-dental
witywide