
ചിക്കാഗോ: മാർ തോമ ശ്ലീഹ സിറോ മലബാര്‍ കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സി.സി.ഡി സ്കൂൾ നവീകരണത്തിനായുള്ള ധനശേഖരണാർത്ഥം യെല്ലോ ബോക്സ് നേപ്പര്‍വില്ലയിൽ സിറോത്സവം 2024 സംഘടിപ്പിക്കുന്നു . നാളെ വൈകിട്ട് 5.30ന് (ഏപ്രില്‍ 21ന്) തുടങ്ങുന്ന സിറോത്സവം പരിപാടിയെ ആവേശമാക്കുന്നതാകും റിമി ടോമി-ബിജുനാരായണന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ഗാനമേള. സിറോത്സവം ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുകഴിഞ്ഞതായും ഷോ ഹൗസ് ഫുള്ളാണെന്നും സംഘാടക സമിതി അറിയിച്ചു. പരിപാടിക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി.
സംഗീതപരിപാടി വൻ വിജയമാക്കാൻ കത്തീഡ്രല്‍ വികാരി റവ. ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചിരുന്നു.
സമിതിയുടെ കോര്‍ഡിനേറ്റര്‍ ബിജി സി മാണിയും രഞ്ജിത് ചെറുവള്ളി സഹ കോര്‍ഡിനേറ്ററുമായിരുന്നു. കത്തിഡ്രല്‍ ട്രസ്റ്റിമാരായ സന്തോഷ് കാട്ടൂക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ് എന്നിവർ കൂടി ഉൾപ്പെട്ടതായിരുന്നു സംഘാടക സമിതി.
Syrolsavam 2024 at Chicago on 21 April 2024











