
വാഷിംഗ്ടണ്‍ : ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ തായ്വാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വില്യം ലായ്ക്ക് അഭിനന്ദന സന്ദേശം അയച്ചത് ചൈനയെ ചൊടിപ്പിച്ചു. തായ്വാന്‍ സ്വാതന്ത്ര്യത്തിനായി ശ്രമിക്കുന്നവര്‍ക്ക് ”വളരെ തെറ്റായ സൂചന” യുഎസ് അയച്ചതായി ചൈന ആരോപിച്ചു.
തായ്വാനുമായി അനൗദ്യോഗിക ബന്ധം മാത്രം നിലനിര്‍ത്താനുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധതയുടെ ലംഘനമായാണ് ഈ സന്ദേശത്തെ ബെയ്ജിംഗ് വിശേഷിപ്പിച്ചത്.
അതേസമയം, ചൈനയില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ നിന്ന് തായ്വാനെ സംരക്ഷിക്കുമെന്ന് ലായ് പ്രതിജ്ഞയെടുത്തു. എന്നാല്‍ ബീജിംഗ് തായ്വാനെ അതിന്റെ പ്രദേശമായി കാണുകയും മറിച്ചായി പറയുന്ന ഏതൊരു സര്‍ക്കാരിനെയും കഠിനമായി വെല്ലുവിളിക്കുകയും ചെയ്യുകയാണ്.
തെരഞ്ഞെടുപ്പിന് ശേഷം ലോകമെമ്പാടും നിന്നും തായ്വാനിലെ പുതിയ നേതാവിന് അഭിനന്ദന സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
”ഞങ്ങളുടെ പങ്കിട്ട താല്‍പ്പര്യങ്ങളും മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഡോ ലായ്, തായ്വാനിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, എന്നാണ് ബ്ലിങ്കെന്‍ പ്രസ്താവനയില്‍ പറഞ്ഞത്.
തായ്വാനിലെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നായ യുഎസ് സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്’ എന്നും ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞു.














