പഞ്ഞിമിഠായി വില്ലൻ; ക്യാൻസറിന് കാരണമെന്ന് റിപ്പോർട്ട്, തമിഴ്നാട്ടിലും നിരോധനം

ചെന്നൈ: കാൻസറിന് കാരണമാകുന്ന മൂലകത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട്ടിൽ പഞ്ഞി മിഠായി വിൽപ്പന നിരോധിച്ചു. ഫുഡ് ലാബ് വിശകലനത്തിന് ശേഷം ശനിയാഴ്ച സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് നിരോധനം പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പുതുച്ചേരിയിലും പഞ്ഞിമിഠായി വില്പന നിരോധിച്ചിരുന്നു.

ചെന്നൈയിലെ കടകളിൽ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫുഡ് അനാലിസിസ് ലബോറട്ടറി കോട്ടൺ മിഠായിയിലും മറ്റ് നിറമുള്ള പലഹാരങ്ങളിലും റോഡാമൈൻ-ബി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അവ ആരോഗ്യത്തിന് സുരക്ഷിതമല്ലാത്തതും ഭക്ഷ്യ ഉപഭോഗ നിലവാരമില്ലാത്തതുമാണെന്ന് പറഞ്ഞാണ് നിരോധനം.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളിൽ റെയ്ഡ് നടത്തിയിരുന്നു.

കൃത്യമായ പരിശോധന നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭക്ഷ്യസുരക്ഷാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് പഞ്ഞി മിഠായി വിൽപ്പനക്കാരുടെയും നിർമ്മാതാക്കളുടെയും ഉപജീവനത്തെ നിരോധനം ബാധിക്കും.

More Stories from this section

family-dental
witywide