‘സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്’: ടി.എം.കൃഷ്ണയ്ക്ക് പിന്തുണയുമായി എം.കെ.സ്റ്റാലിൻ

ചെന്നൈ: കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് നിരവധി കലാകാരന്മാരുടെ പ്രതിഷേധത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.

“മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗായകൻ ടി എം കൃഷ്ണയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

ടിഎം കൃഷ്ണയുടെ പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകൾക്കും സാധാരണക്കാരനെക്കുറിച്ചുള്ള നിരന്തരമായ സംസാരത്തിനും അദ്ദേഹത്തെ വിമർശിക്കുന്നത് ഖേദകരമാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും സ്റ്റാലിൻ അഭ്യർഥിച്ചു.

ടി.എം. കൃഷ്ണയ്ക്കു പുരസ്കാരം നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ തന്റെ നിലപാടു വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide