
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. കഴിഞ്ഞ ആറ് മാസമായി ക്യാന്‍സറിനോട് പോരാടുകയായിരുന്നു ഇവര്‍. രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു.
രോഗബാധിതയായി ചികിത്സ തേടിയതിനെ തുടര്‍ന്ന് നിരവധി പേരില്‍ നിന്നും സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അവരുടെ ഇന്‍സ്റ്റാഗ്രാമിലെ അവസാന പോസ്റ്റ് എത്തിയത്. ഹോസ്പിറ്റലില്‍ നിന്നുള്ള തന്റെ ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിരുന്നു.












