കൊല്ലത്ത് കാറിൽ പോവുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്.

More Stories from this section

family-dental
witywide