ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച 44കാരനായ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി തടവ് അനുഭവിക്കണം. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു വിധിന്യായത്തില്‍ പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വശീകരിച്ച് പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. 2019 ജൂലൈയിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തു. മുന്‍പും പല ദിവസങ്ങളില്‍ പീഡന ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. പീഡനത്തിനു ശേഷം കുട്ടി ഭയന്ന് ട്യൂഷന്‍ ക്ലാസില്‍ പോകാതെയായി. സംഭവം അറിഞ്ഞ പ്രതിയുടെ ഭാര്യ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റിനു പിന്നാലെ കണ്ടെത്തിയ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു.

More Stories from this section

family-dental
witywide