
തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന വഹാനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പും ഇവരുടെ വാഹനം അപകടത്തിൽ പെട്ടിരുന്നു. അന്ന് ചെറിയ പരുക്കുകളോടെയാണ് രക്ഷപ്പെടുകയായിരുന്നു. എംഎൽഎയായിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.
2023 നവംബറിൽ നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽനിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.
Telangana MLA died in Accident