
തിരുവനന്തപുരം: മാര്‍ച്ച് മാസം കേരളത്തെ കൂടുതല്‍ പൊള്ളിക്കും. ഇക്കഴിഞ്ഞതൊന്നും ചൂടല്ലെന്ന് പറയേണ്ടി വരുമെന്ന് സാരം. കേരളത്തില്‍ സാധാരണയിലും കൂടുതല്‍ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം എത്തിയിരിക്കുകയാണ്. കൊടും ചൂടിന് ഒരു അറുതി വരുത്താന്‍ മഴ എത്തിയെങ്കിലെന്ന പ്രതീക്ഷയാണ് കേരളം പങ്കുവയ്ക്കുന്നതെങ്കിലും തെക്കന്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ വേനല്‍ മഴ കുറവാകാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ അധികമായെത്തുന്ന ചൂട് മേയ് വരെയുള്ള സീസണിളേക്ക് നീണ്ടുനിന്നേക്കും. കേരളത്തില്‍ മാത്രമല്ല, രാജ്യത്തു ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണ്‍സൂണ്‍ ആരംഭത്തോടെയേ സാധാരണ സ്ഥിതിയിലേക്ക് താപനില മാറാന്‍ സാധ്യതയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.