
ഇസ്ലാമാബാദ് : പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഒരു അംഗം വെടിയേറ്റ് മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദി സംഘടനയായ ജയ്ഷുല്‍ ആദലിന്റെ രണ്ട് താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് സിസ്റ്റാന്‍-ബലൂചെസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണം.
ആക്രമണം സംബന്ധിച്ചും അക്രമികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.









