
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ വീണ്ടും തീവ്രവാദി ആക്രമണം. സൈനിക വാഹനത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ച് വെടിവച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികള്‍ രക്ഷപ്പെട്ടതായാണ് വിവരം. ഭീകരര്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തു.
ഏതാനും ആഴ്ചകള്‍ക്കിടെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. ഡിസംബര്‍ 22നുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ വീരമ്യതു വരിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പൂഞ്ചിലെത്തിയ സമയത്താണ് ഇത്തവണ ആക്രമമുണ്ടായത്.