ആരോഗ്യനില അപടകത്തിൽ, സ്മൂത്തിയും വൈറ്റമിനും കൊടുത്ത് അസുഖം മാറ്റാൻ മാതാപിതാക്കളുടെ ശ്രമം; ടെക്സസിൽ 12കാരിക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നം നേരിടുന്ന 12 കാരിക്ക് കൃത്യമായി ചികിത്സ നൽകാതെ, മാതാപിതാക്കൾ സ്മൂത്തികളും വിറ്റാമിനും നൽകി പരിചരിക്കാൻ ശ്രമിച്ചതിനെ തുടർന്ന്, ടെക്സാസിൽ 12കാരിക്ക് ദാരുണാന്ത്യം.

ജോർഡൻ്റൺ ജൂനിയർ ഹൈസ്‌കൂൾ വിദ്യാർത്ഥിനി മിറാൻഡ സിപ്‌സ് തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ സഹായത്തിനായി വിളിച്ചതായി അറ്റാസ്കോസ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പെൺകുട്ടിക്ക് ഉടൻ വൈദ്യസഹായം തേടിയില്ല എന്ന കാരണത്താൽ പെൺകുട്ടിയുടെ അമ്മ ഡെനിസ് ബാൽബനേഡ, രണ്ടാനച്ഛൻ ജെറാൾഡ് ഗോൺസാലസ് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം എന്തായിരുന്നു പെൺകുട്ടിയുടെ അസുഖം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച രാത്രി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡിൽ വെച്ച് അധികാരികൾ പെൺകുട്ടിയുടെ അമ്മയെ കണ്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാനസികമായും ശാരീരികമായും പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ മോശമായിട്ടും മാതാപിതാക്കൾ പൊലീസിനെയോ എമർജൻസി നമ്പരിലോ ബന്ധപ്പെട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ്, അമ്മയും രണ്ടാനച്ഛനും പെൺകുട്ടിക്ക് സ്മൂത്തികളും വിറ്റാമിനുകളും നൽകിയിരുന്നു. പക്ഷെ കുട്ടി ഇതിനോടൊന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

വീട്ടിൽ നിന്ന് സഹായത്തിനുള്ള വിളി വന്നതിനെ തുടർന്ന് അടിയന്തരമായി സ്ഥലത്തെത്തിയെന്നും എന്നാൽ അധികാരികൾ എത്തുന്നതിന് മുമ്പ് അമ്മ കുട്ടിയുമായി പോയെന്നും അദ്ദേഹം ആരോപിച്ചു.

More Stories from this section

family-dental
witywide