താനെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം: 8 മരണം, 60 പേര്‍ക്ക് പരിക്ക്

താനെ: താനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു. മുംബൈയ്ക്ക് സമീപം താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കെമിക്കല്‍ ഫാക്ടറിക്കുള്ളിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റര്‍ അകലെ നിന്ന് കേള്‍ക്കുകയും സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു സായി ക്ഷേത്രം പ്രകമ്പനത്തിന്റെ ആഘാതത്തില്‍പ്പെടുകയും ചെയ്തു. നിരവധി ഭക്തര്‍ ക്ഷേത്രത്തിനകത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. ഭയപ്പെട്ട അവര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടിരക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്

എട്ട് പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കാര്‍ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു.

More Stories from this section

family-dental
witywide