എന്റെ അമ്മ ഉള്‍പ്പെടെ എല്ലാ അമ്മമാരോടും നന്ദി: ജയില്‍മോചിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഏറെ നാടകീയതയ്‌ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ജയിലില്‍ പോയാലും ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തന്റെ അമ്മ ഉള്‍പ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ടെന്ന് പറഞ്ഞ രാഹുല്‍ പിണറായി കിരീടം താഴെ വെയ്ക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞു. ഇനിയും സമരം കൊണ്ട് ജയില്‍ നിറക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് ജാമ്യം ലഭിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ജയിലിന് പുറത്തിറങ്ങുമ്പോള്‍ രാത്രി 9 മണി കഴിഞ്ഞിരുന്നു. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

More Stories from this section

dental-431-x-127
witywide