ഹൃദയാഘാതം: 36 കാരിയായ ടുണീഷ്യന്‍ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ മാള്‍ട്ടയില്‍ അന്തരിച്ചു

ടുണീഷ്യന്‍ സൗന്ദര്യസങ്കല്‍പ്പത്തെ സ്വാധീനിച്ച 36കാരിയായ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ ഫറാ എല്‍ കാദി അന്തരിച്ചു. മാള്‍ട്ടയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു അന്ത്യം.

മാള്‍ട്ടയില്‍ ഒരു ഉല്ലാസ ബോട്ടില്‍ കയറുന്നതിനിടെ പെട്ടെന്ന് അബോധാവസ്ഥയിലായ ഫറാ എല്‍ കാദിയെ ഉടന്‍ തന്നെ മാള്‍ട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗന്ദര്യം, ജീവിതശൈലി എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കണ്ടന്റുകള്‍ തയ്യാറാക്കി ആരാധകരെ സൃഷ്ടിച്ച ഫറ, ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആര്‍ക്കിടെക്റ്റ് കൂടിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഫറായ്ക്കുള്ളത്.

ഫാഷന്‍ ബ്രാന്‍ഡായ ബസാര്‍ ബൈ ഫാഫിന്റെ ഉടമയായ ഫറാ, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളായിരുന്നു. ജൂണ്‍ 7 ന് ഗ്രീസിലെ മൈക്കോനോസിലെ ഒരു റെസ്റ്റോറന്റില്‍ നിന്നാണ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ അവസാന പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിനു താഴെ ഞെട്ടലും ദുഖവും ആദരാഞ്ജലികളുമര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

More Stories from this section

family-dental
witywide