41 ദിവസത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു ഇന്ന് സമാപനം, ഇനി മകരവിളക്ക് ഉത്സവത്തിനായുള്ള കാത്തിരിപ്പ്

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു ഇന്ന് സമാപനം കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

മണ്ഡലപൂജ ദിവസമായ ഇന്ന് രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും.
തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുളള ദീപാരാധന ഇന്നലെ നടന്നു. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകളും ഇന്ന് നടക്കും.

More Stories from this section

family-dental
witywide