മലയാളം എന്റെ മലയാളം; അമേരിക്കയില്‍ മലയാള ഭാഷാ പഠന സംരംഭമായ അക്ഷരത്തിന്റെ വാര്‍ഷികം ആഘോഷിച്ചു

യുഎസിലെ അർകാൻസസിലെ മലയാളി സംഘടനയായ നന്മയുടെയും (Northwest Arkansas Malayalee Association – NANMA)  മലയാളം മിഷൻ അർകാൻസാസ് ചാപ്റ്ററിന്റെയും നേതൃത്വത്തിൽ മലയാളഭാഷാ പഠന സംരഭമായ ‘അക്ഷര’ത്തിന്റെ വാർഷികം ആഘോഷിച്ചു.  ലോകം മുഴുവനുമുള്ള മലയാളികൾക്ക് മലയാള ഭാഷാ പഠനം സാധ്യമാക്കാനായി കേരള സർക്കാർ നടത്തുന്ന സംരംഭമാണ് മലയാളം മിഷൻ.

അർകാൻസസ്, ബെൻ്റൺവില്ലിൽ വിവിധ പഠന കേന്ദ്രങ്ങളിലായി 75 ൽ ഏറെ കുട്ടികൾ മലയാളം അഭ്യസിക്കുന്നുണ്ട്. ബെന്റൺവിൽ മേയർ സ്റ്റെഫനി ഓർമൻ മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ അധ്യാപകർക്ക് അംഗീകാരമായി നൽകുന്ന ഐഡി കാർഡ് ചടങ്ങിൽ  വിതരണം ചെയ്തു. നമ്മുടെ മാതൃഭാഷയും സംസ്കാരവും വരും തലമുറകളിലേക്ക് പകർന്നു നല്കാൻ അധ്യാപകർ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാര മുദ്രയായാണ്  മലയാളം മിഷൻ ഐഡി കാർഡ് നൽകുന്നത്. അരുൺ. ജി, രമ്യാ പ്രഭാകരൻ, രജിത ശേഖർ, പദ്മശ്രുതി രോഹിത്, ദീപു നായർ , ശിഖ രാമൻ, അശ്വതി മീത്തലെപാവൂർ,  ദിവ്യ ശ്രീകുമാർ, നിതിൻ സനിൽ കുമാർ, സുജിത് സുരേന്ദ്രൻ , ലക്ഷ്മി കെ .എസ്.,സിൻഹ ഭാർഗവൻ ലാസ്യ , സന്ധ്യ പങ്കജാക്ഷൻ നായർ, വർണ തോപ്പിൽ വാസു, ഏയ്ഞ്ചലിൻ റീബ ,ഷൈജു വിൽ‌സൺ , ആർഷ സോഫി , സബ്ന ശൈലജ, രമിഷ അലാറമ്പിൽ , ശാരിക ദാസ് ഇടമന ,രോഹിത് തുളസിദാസ്‌, രശ്മി സീതാദേവി ,ശാമിലി സോമൻ എന്നിവർ മേയറുടെ പക്കൽ നിന്ന്  കാർഡുകൾ സ്വീകരിച്ചു.

അനൂപ് സുകുമാരൻ, ബാലു രാജഗോപാൽ, വൈശാഖ് ചന്ദ്രൻ, ജിനിന്ദ മുകുന്ദ് എന്നിവർ അക്ഷരത്തിന്റെ സ്മരണികയും സ്വീകരിച്ചു. അക്ഷരത്തന്റെ വാർഷിക പുസ്തകം  ‘തിങ്കളും താരങ്ങളും’ മുഖ്യപത്രാധിപ പദ്മശ്രുതി രോഹിത് , നന്മ ഖജാൻജി ജോസഫ് ജോസഫിനു നൽകി  പ്രകാശനം ചെയ്തു. പ്രസംഗം, നാടകം, കഥാ പ്രസംഗം , സംഘഗാനം, നാടൻപാട്ട് എന്നിങ്ങനെ വിവിധ  കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

The Anniversary of the AKSHARA celebrated in Arkansas

More Stories from this section

dental-431-x-127
witywide