കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ അലക്കാന്‍ പോയി, തിരികെ എത്തുമ്പോള്‍ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് വയസുകാരിക്ക് അമ്മയുടെ അസാന്നിധ്യത്തില്‍ ദാരുണാന്ത്യം.
ആല്‍ബിന്‍ – ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് കുളി മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.