
തിരുവനന്തപുരം: മുതലപ്പൊഴിയെ കണ്ണീരിലാഴ്ത്തി വീണ്ടും ബോട്ട് അപകടം. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍.















