എ.കെ ബാലന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മൃതദേഹം കത്തി കുത്തിയിറക്കിയ നിലയില്‍ കിണറ്റില്‍

തിരുവനന്തപുരം: എ.കെ ബാലന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മൃതദേഹം കത്തി കുത്തിയിറക്കിയ നിലയില്‍ കിണറ്റില്‍ നിന്നും കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആര്‍ എ 21 സുപ്രഭാതത്തില്‍ എന്‍.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍ മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു റാം.

ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്നാണ് വീട്ടുവളപ്പിലെ കിണറ്റില്‍നിന്നും മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.