57,000 ച.കി.മീ. പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം, വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടുന്നു

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന് പിന്നാലെ പശ്ചിമഘട്ടത്തിന്റെ 57,000 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം കരട് വിജ്ഞാപനം ഇറക്കി. വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ദുരന്തമുണ്ടായതിനു പിന്നാലെ ജൂലൈ 31ന് കേന്ദ്രം പുറപ്പെടുവിച്ച വിശദമായ കരട് വിജ്ഞാപനത്തില്‍, പശ്ചിമഘട്ടത്തിന്റെ ഏകദേശം 36% പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

എതിര്‍പ്പുകളും നിര്‍ദേശവും ഉള്‍പ്പെടെ കേന്ദ്രത്തിനെ അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, അതിനുശേഷം അന്തിമ വിജ്ഞാപനം സംസ്ഥാനാടിസ്ഥാനത്തിലോ സംയോജിത ഉത്തരവിലോ പ്രസിദ്ധീകരിക്കുമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ഗോവ, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായി 56,826 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം ‘പരിസ്ഥിതിക ലോലമായി’ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ ക്വാറി ഉള്‍പ്പടെയുള്ള എല്ലാത്തരം ഖനനങ്ങള്‍ക്കും പൂര്‍ണ്ണ നിരോധനം നിര്‍ദേശിക്കുന്നുണ്ട്. പുതിയ താപവൈദ്യുത പദ്ധതികള്‍ നിരോധിക്കുന്നതിനോടൊപ്പം നിലവിലുള്ള പദ്ധതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും എന്നാല്‍, വിപുലീകരണം അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide