വയനാട് ദുരിതബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മാരകമായി മുറിവേറ്റ വയനാട് ദുരിതബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം നടന്ന പ്രദേശത്തെ മുഴുവന്‍ കടങ്ങളും പൂര്‍ണമായും എഴുതിത്തള്ളണമെന്നും കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല, ബാങ്കുകള്‍ക്ക് തന്നെ അത് വഹിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും നിലവിലെ പ്രശ്‌നത്തിന് പരിഹാര മാര്‍ഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, വായ്പ ഇനത്തിലുള്ളത് ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക മാത്രമാണെന്നും യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തത്തെത്തുടര്‍ന്ന് കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളതെന്നും വാസയോഗ്യമല്ലാത്ത ഈ പ്രദേശങ്ങളില്‍ കൃഷിയും സാധ്യമല്ല. വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായി. തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

കര്‍ഷക കുടുംബങ്ങള്‍ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. മാതൃക പരമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരള ബാങ്ക് അതില്‍ മാതൃക കാണിച്ചുവെന്നും വ്യക്തമാക്കി. മാത്രമല്ല, സഹായ ധനത്തില്‍ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

More Stories from this section

family-dental
witywide