ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു, രാജ് ഭവനും സുരക്ഷയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കി കമാന്‍ഡോ സംഘം എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഇഡസ് പ്ലസ് സുരക്ഷ ഒരുക്കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഇന്ന് റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വിഷയം കേന്ദ്രത്തില്‍ ഗവര്‍ണര്‍ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഗവര്‍ണര്‍ക്കും രാജ് ഭവനുമാണ് ഇസഡ്പ്ലസ് സുരക്ഷ നല്‍കുക. രണ്ടും ഏറ്റെടുത്തിരിക്കുകയാണ് സി.ആര്‍.പി.എഫ്.

Also Read