സിപിഎമ്മിനെതിരെ നിരന്തരം പോരാടി ശ്രദ്ധ നേടിയ ചിത്രലേഖ അന്തരിച്ചു

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ ദലിത് സാമൂഹിക പ്രവർത്തക ചിത്രലേഖ അന്തരിച്ചു കണ്ണൂർ പയ്യന്നൂർ എടാട്ട് സ്വദേശിയായിരുന്നു 48 വയസ്സുള്ള ചിത്രലേഖ. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ചിത്രലേഖയുടെ ജാതിവിചേനത്തിനെതിരായ പോരാട്ടം ദേശീയശ്രദ്ധ നേടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്‍പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു

വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായുണ്ടായിരുന്ന തർക്കം ഉൾപ്പെടെ ഉയർത്തിയായിരുന്നു ചിത്രലേഖ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഇതിനിടെ 2005ലും 2023ലും രണ്ടു തവണ ഓട്ടോ കത്തിച്ച സംഭവവുമുണ്ടായി. സിപിഎം പ്രവർത്തകർ ആക്രമിച്ചതായും ഇവർ ആരോപിച്ചിരുന്നു. . സംസ്‌കാരം നാളെ രാവിലെ പയ്യാമ്പലത്ത് നടക്കും.

The Dalit Woman who fought against CPM, passed Away

More Stories from this section

family-dental
witywide