
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ പേരില്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി വി.എന്‍ വാസവന്‍.
സമ്മേളനം സംബന്ധിച്ച് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയുണ്ടായിയെന്നും എന്നാല്‍ കയ്യാങ്കളിയും, തര്‍ക്കവും ഉണ്ടായി എന്നത് അടിസ്ഥാനരഹിതമാണെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. മാത്രമല്ല, കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയെ തര്‍ക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐസക്കിന്റെ സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്ത വരുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉഷാറില്ലെന്നും ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടെന്നുമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാറിന്റെ ആരോപണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രചരണം മന്ദഗതിയിലാണെന്ന പത്മകുമാര്‍ ആരോപണത്തെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം തര്‍ക്കത്തിലേക്ക് നീങ്ങിയെന്നും പിന്നീട് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങളെത്തിയെന്നുമായിരുന്നു ഇന്നലെ വാര്‍ത്ത വന്നത്. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഹര്‍ഷകുമാറും പത്മകുമാറും തമ്മില്‍ ആദ്യം വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ എത്തിയെന്നുമായിരുന്നു വിവരം.
The discussion in the committee should not be construed as a dispute Minister VN Vasavan