കേരളത്തിന് കേന്ദ്രത്തിന്റെ അടുത്ത പണി: 2018ലെ പ്രളയത്തിനടക്കം എയര്‍ലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവന്‍ തിരിച്ചടയ്ക്കണം; 132 കോടി!

തിരുവനന്തപുരം: വയനാട് ദുരന്തത്തിലടക്കം കേരളത്തിന് വേണ്ട സഹായം നല്‍കിയില്ലെന്ന ആരോപണങ്ങള്‍ക്കിടെ വീണ്ടും തിരിച്ചടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ എയര്‍ലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവന്‍ തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തും നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രാലയം മുന്‍ ചീഫ് സെക്രട്ടറി വി.വേണുവിന് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.

2006 മുതല്‍ 2024 വരെയുള്ള 18 വര്‍ഷം ചെലവായ 132.62 കോടി രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. ഇതില്‍ 2018ലെ പ്രളയത്തിനടക്കം എയര്‍ലിഫ്റ്റിങ്ങിന് ചെലവായ തുകയും ഉള്‍പ്പെടും. കണക്കനുസരിച്ച് കേരള സര്‍ക്കാര്‍ ചെലവായ തുക തിരിച്ചടച്ചിട്ടില്ലെന്നും തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide