
ന്യൂഡല്‍ഹി: പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍. തുക പ്രൊവിഡന്റ് ഫണ്ട് വിഹിതമായി ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും പാര്‍ലമെന്റില്‍ ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബി.ജെ.പിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതിലും സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രം അധികാരത്തില്‍ തിരിച്ചെത്തിയതിനുമുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് തൊഴിലില്ലായ്മ. ഇത് മറി കടക്കാനുള്ള പദ്ധതിയിലൂടെയാണ് ബജറ്റ് കടന്നുപോകുന്നത്.
ഇപിഎഫ്ഒയില്‍ എന്റോള്‍ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്‌കീമിന് അര്‍ഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഇതിന്റെ അര്‍ഹത.