
അമേരിക്കയിൽ നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അലബാമയിലെ കെന്നത്ത് യൂജിൻ സ്മിത് എന്ന തടവുകാരനാണ് ഇത്തരത്തിൽ വധശിക്ഷയ്ക്ക് വിധേയനാകുന്നത്. 15 മിനിറ്റ് നേരം മാസ്‌കിലൂടെ നൈട്രജൻ വാതകം ഇയാൾക്ക് നൽകും. വേഗം ബോധം മറയും എന്ന പ്രത്യേകതയാണ് ഈ രീതി അവലംബിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഓക്സിജൻ്റെ അഭാവത്തിൽ മരണം സംഭവിക്കും.
58 കാരനായ സ്മിത്ത് 1989-ൽ ഒരു പാസ്റ്ററുടെ ഭാര്യ എലിസബത്ത് സെനറ്റിനെ കൊല്ലാൻ കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. മുഖ്യ പ്രതിയായിരുന്ന പാസ്റ്റർ ആത്മഹത്യ ചെയ്തിരുന്നു. കടത്തിൽ മുങ്ങിയ പാസ്റ്റർ ഭാര്യയുടെ പേരിലുള്ള വലിയ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ അവരെ കൊല്ലാൻ തീരുമാനിക്കുകയും അതിനായി യൂജീൻ സ്മിത്തിനെ സഹായിയായി വിളിക്കുകയുമായിരുന്നു.
ക്രൂരവും അസാധാരണവുമായ ശിക്ഷയെന്ന് കെന്നത്ത് യൂജിൻ സ്മിത്തിന്റെ അഭിഭാഷകർ വിശേഷിപ്പിച്ച ഈ രീതി തടയാൻ യുഎസ് സുപ്രീം കോടതിയും ലോവർ അപ്പീൽ കോടതിയും വിസമ്മതിച്ചു. സാധാരണ ഇൻജക്ഷൻ വച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.
യുഎസിലും ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ പറയുന്നതനുസരിച്ച് ലോകത്തെവിടെയും ഈ രീതിയിലൂടെ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ വ്യക്തിയാണ് സ്മിത്ത്.
The first US execution by nitrogen gas is hours away