വിവാഹദിവസം ആത്മഹത്യചെയ്ത് വരന്‍, സന്തോഷം നിറയേണ്ട കല്യാണ വീട്ടില്‍ മരണത്തിന്റെ കണ്ണീര്‍ വിളികള്‍

കൊണ്ടോട്ടി: വിവാഹ ദിവസം ആത്മഹത്യ ചെയ്ത നവവരന്റെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. താലികെട്ടിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വരന്‍ ജീവനൊടുക്കിയത് പലര്‍ക്കും വിശ്വസിക്കാനായില്ല. കരിപ്പൂര്‍ കുമ്മിണിപ്പറമ്പിലെ കോട്ടത്തൊടി കൃഷ്ണന്റെ മകന്‍ ജിബിനെയാണ് ഇന്നലെരാവിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ചേരി സ്വദേശിനിയുമായുള്ള വിവാഹമാണ് ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് ദുബായിലെ ജോലിസ്ഥലത്തുനിന്നും ജിബിന്‍ നാട്ടിലെത്തിയത്. ഒരുക്കങ്ങള്‍ക്ക് എല്ലാം പങ്കാളിയുമായിരുന്നു. മരണത്തെക്കുറിച്ച് ഒരു സൂചനയും വീട്ടുകാര്‍ക്കും ഇല്ലായിരുന്നു.

രണ്ടുദിവസം മുന്‍പ് വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുകയും വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ വിരുന്നില്‍ കളിചിരികളുമായി നിറഞ്ഞുനില്‍ക്കുകയും ചെയ്ത ജിബിന്‍ ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വിശ്വസിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

വിവാഹദിവസം എന്തോ സമ്മര്‍ദം വന്നു. അത് എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്ന് എന്നാണ് ലഭിക്കുന്ന സൂചന. ഇന്നലെ രാവിലെ തുടരെത്തുടരെ വന്ന ഫോണ്‍ കോളുകള്‍ ജിബിനെ അസ്വസ്ഥതപ്പെടുത്തി എന്നും വിവരമുണ്ട്. ദുബായിലെ ജോലിസ്ഥലത്തുനിന്നും ജിബിന് ഫോണ്‍ വന്നിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.

ഏറെ നേരമായിട്ടും കുളിച്ച് വരാത്തതിനാല്‍ ബാത്ത്റൂമില്‍ പരിശോധിച്ചപ്പോഴാണ് ജിബിന്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. കൈ ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide