
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് മകനെ ഹൈദരാബാദിലെ ഭാര്യവീട്ടിലെത്തിച്ച് സുരക്ഷിതനാക്കി അവിടെ ഏര്‍പ്പിച്ചു. ചൈതന്യ മന്ദാഗിനി എന്ന യുവതിയാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍വെച്ച് ഭര്‍ത്താവിന്റെ കൈകൊണ്ട് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ഭര്‍ത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയില്‍ താമസിച്ചിരുന്ന ചൈതന്യ മന്ദാഗിനിയുടെ മൃതദേഹം ശനിയാഴ്ചയാണ് ബക്ലിയിലെ റോഡരികിലെ വേസ്റ്റ് ബിന്നില്‍ കണ്ടെത്തിയത്. ചൈനത്യയെ കൊന്ന ശേഷം ഭര്‍ത്താവ് മകനുമായി ഹൈദരാബാദിലെ ചൈനത്യയുടെ വീട്ടിലെത്തുകയും മകനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ത്തന്നെയാണ് കൊലപാതക വിവരം പുറത്തുപറഞ്ഞതും. തുടര്‍ന്ന് ഇവരുടെ മണ്ഡലത്തിലെ എം.എല്‍.എയായ ബന്ദരി ലക്ഷ്മ റെഡ്ഡി വിഷയത്തിലിടപെടുകയും വിവരം പുറംലോകത്തെ അറിയിക്കുകയുമായിരുന്നു.
യുവതിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് യുവതിയുടെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ ഓഫീസിന് കത്തെഴുതിയതായി ബന്ദരി ലക്ഷ്മ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരമനുസരിച്ച് മരുമകന്‍ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎല്‍എ പറഞ്ഞു.
മാര്‍ച്ച് 9 ന് വിക്ടോറിയ പോലീസ് ഇറക്കിയ പ്രസ്താവനയില്‍ വിന്‍ചെല്‍സിയയ്ക്ക് സമീപമുള്ള വേസ്റ്റ് ബിന്നില്‍ നിന്നും ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പറയുന്നുണ്ട്. കൊലപാതകി വിദേശത്തേക്ക് കടന്നതായും അവര്‍ വ്യക്തമാക്കുന്നു.
the husband killed his wife and threw her in the waste bin In Australia, and brought his son to his wife’s house in Hyderabad















