സാഹചര്യം മോശം; ബംഗ്ലാദേശിലെ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശിലെ എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളും അടച്ചതായി ഇന്ത്യ. എല്ലാ ഇന്ത്യന്‍ വിസ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നും അടുത്ത അപേക്ഷാ തീയതി എസ്എംഎസ് വഴി അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ നടപടി. ബുധനാഴ്ച, ബംഗ്ലാദേശിലുടനീളമുള്ള നയതന്ത്രസ്ഥാപനങ്ങളില്‍ നിന്ന് മിക്ക ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. അവശ്യ സേവനങ്ങള്‍ നല്‍കുന്നതിന് പ്രധാന നയതന്ത്രജ്ഞര്‍ മാത്രമാണ് അവശേഷിക്കുന്നത്.

More Stories from this section

family-dental
witywide