മാധ്യമങ്ങളെ ഭയക്കുന്ന മോദി; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്നേക്ക് 10 വർഷം

ന്യൂഡൽഹി: ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ “അവസാന പത്രസമ്മേളനം” കൃത്യം ഒരു പതിറ്റാണ്ട് മുമ്പ് ഈ ദിവസം, ജനുവരി 3നാണ് നടന്നതെന്ന് മാധ്യമപ്രവർത്തകൻ പങ്കജ് പച്ചൗരി. എക്‌സിൽ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

“കൃത്യം 10 ​​വർഷം മുമ്പാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നത്. 100-ലധികം പത്രപ്രവർത്തകർ സന്നിഹിതരായിരിക്കെ, സ്‌ക്രിപ്റ്റ് ചെയ്യാത്ത 62 ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു,” അദ്ദേഹം എക്‌സിൽ എഴുതി.

2014 ജനുവരി മൂന്നിന് അന്ന് പ്രധാനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിങ് ആണ് രാജ്യത്ത് അവസാനമായി പത്രസമ്മേളനം വിളിച്ച് ചേര്‍ത്തത്.

2014 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മന്‍മോഹന്‍ സിങ് അവസാനമായി മാധ്യമങ്ങളെ കണ്ടത്. തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം വീഴ്ചകളും ഏറ്റുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുള്‍പ്പടെ വിവിധ മേഖലകളെ പരാമര്‍ശിച്ചായിരുന്നു ആ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതെന്നും പച്ചൗരി പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം ഇതായിരിക്കുമെന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഉപദേശകനായിരുന്ന പച്ചൗരി അന്ന് പറഞ്ഞിരുന്നു. 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി പിന്നീട് ഇന്ത്യയില്‍ ഒരു പത്രസമ്മേളനത്തിലും പങ്കെടുത്തിട്ടില്ല.

More Stories from this section

family-dental
witywide