
വാഷിംഗ്ടണ്‍: നെവാഡയിലെ ക്രീച്ച് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനായ മിറാമറിലേക്ക് പറന്ന CH-53E ഹെലികോപ്ടര്‍ കണ്ടെത്തിയെങ്കിലും ഇതിലുണ്ടായിരുന്ന അഞ്ച് നാവികരെക്കുറിച്ച് വിവരമില്ല. ചൊവ്വാഴ്ചയാണ് ഹെലികോപ്ടര്‍ കാണാതായത്.
കാണാതായ സൈനിക ഹെലികോപ്റ്റര്‍ ബുധനാഴ്ച കാലിഫോര്‍ണിയയിലെ പൈന്‍ വാലിയില്‍ നിന്ന് കണ്ടെത്തിയെങ്കിലും അതില്‍ സഞ്ചരിച്ചിരുന്ന അഞ്ച് നാവികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് യുഎസ് മറൈന്‍ കോര്‍പ്‌സ് അറിയിച്ചു.
ഹെലികോപ്റ്ററില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാവികര്‍ക്ക് അപകടം സംഭവിച്ചെന്ന് ഉറപ്പിക്കാനാവുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എല്ലാവരും രക്ഷപെട്ടിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിവരം.
കഴിഞ്ഞ നവംബറില്‍ ജപ്പാന്‍ തീരത്ത് വി-22 ഓസ്‌പ്രേ ടില്‍റ്റ്-റോട്ടര്‍ വിമാനം തകര്‍ന്ന് എട്ട് വ്യോമസേനാംഗങ്ങള്‍ മരിച്ചതുള്‍പ്പെടെ, ഒരു വര്‍ഷമായി യുഎസ് സൈനിക വിമാനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ മാസതന്നെ പരിശീലന പരിശീലനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതം, ഓസ്ട്രേലിയയില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഓഗസ്റ്റില്‍ മൂന്ന് നാവികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.