
ചെന്നൈ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും.
ജനസംഖ്യക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയെ പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നത്.
ചെന്നൈയില്‍ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സ്റ്റാലിന്റെ ആഹ്വാനം. 16 കറുട്ടികളെങ്കിലും വേണ്ടെ എന്നും, ചെറിയ കുടുംബമല്ല നല്ലതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മാത്രമല്ല, തമിഴ് ദമ്പതികളോട് തങ്ങളുടെ കുട്ടികള്‍ക്ക് ‘മനോഹരമായ തമിഴ് പേരുകള്‍’ നല്‍കാന്‍ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.