മാതാപിതാക്കള്‍ കഞ്ചാവ് വലിക്കാന്‍ പോയി, തനിച്ചായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നായ കടിച്ചുകൊന്നു ; മാതാപിതാക്കള്‍ക്കെതിരെ നരഹത്യ കുറ്റം

ന്യൂയോര്‍ക്ക്: ഉറങ്ങിക്കിടന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി. ഈ മാസമാദ്യം ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ നഗരത്തിലായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഒരുമണിക്കു ശേഷം വീടിന്റെ മുകളിലത്തെ നിലയില്‍ കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം 19 കാരായ മാതാപിതാക്കള്‍ കഞ്ചാവ് വലിക്കാന്‍ താഴേക്ക് എത്തി. ഈ സമയം പിറ്റ്ബുള്‍ ഇനത്തില്‍പ്പെടുന്ന രണ്ടു നായ്ക്കളും കുട്ടിയുടെ ഒപ്പമുണ്ടായിരുന്നു.

പുകവലിച്ച് തിരിച്ചുവന്ന മാതാപിതാക്കള്‍ നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് നിശ്ചലനായി കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 19 വയസ്സുള്ള രക്ഷിതാക്കള്‍ സുലമൈന്‍ ഹോക്കിന്‍സും അനസ്താസിയ വീവറിനുമെതിരെ നരഹത്യാ കുറ്റം ചുമത്തിയെന്ന് റോച്ചസ്റ്റര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ക്യാപ്റ്റന്‍ ഗ്രെഗ് ബെല്ലോ പറഞ്ഞു.

More Stories from this section

family-dental
witywide