ചാടിപ്പോയ കുറുവാ സംഘത്തില്‍ ഉള്‍പ്പെട്ട ആള്‍ പിടിയില്‍

കൊച്ചി: പിടിയിലായതിനു പിന്നാലെ, പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍. എറണാകുളത്തുനിന്നും പിടിയിലായ സന്തോഷ് സെല്‍വം എന്നയാളാണ് ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോയത്. പൊലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്. സന്തോഷിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പിടിയിലായ ഇയാള്‍ ലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

More Stories from this section

family-dental
witywide