‘140 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാം’; ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന തന്റെ സ്വപ്നം രാജ്യത്തെ 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന് 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

‘വികസിത് ഭാരത് 2047 കേവലം വാക്കുകളല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ്. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ നമ്മുടെ ദൃഢനിശ്ചയത്തോടെ നമുക്ക് കഴിയും,’- മോദി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ മോദിയുടെ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് നടത്തിയത്.

കൊളോണിയല്‍ ഭരണം പിഴുതെറിഞ്ഞ ഇന്ത്യയിലെ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഒരു ദിശയില്‍ ഒന്നിച്ചാല്‍ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide