യുപിയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മീററ്റില്‍ നിന്ന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

മീററ്റ്: ഉത്തര്‍പ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മീററ്റില്‍ നിന്ന് തുടക്കം കുറിക്കും. മീററ്റില്‍ പ്രധാനമന്ത്രി ഇന്ന് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.

ജനപ്രിയ ടിവി സീരിയല്‍ ‘രാമായണം’ ഫെയിം അരുണ്‍ ഗോവിലും, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ അടുത്തിടെ ചേര്‍ന്ന രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്റ് ജയന്ത് ചൗധരിയും പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജനവിധി ഉറപ്പാക്കാനാണ് ഭരണകക്ഷിയായ എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോക്സഭയില്‍ 400ല്‍ അധികം സീറ്റുകള്‍ നേടാന്നുതിനാണ് സഖ്യം കിണഞ്ഞ് പരിശ്രമിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും 370 സീറ്റുകള്‍ എന്ന ലക്ഷ്യം ഒറ്റയ്ക്ക് നേടാമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് ബിജെപി പശ്ചിമ യുപിയെ ഉറ്റുനോക്കുന്നത്. 2014ല്‍ ഈ മേഖലയിലെ 27ല്‍ 24 സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ 2019ല്‍ അത് 19 ആയി ചുരുങ്ങി. എട്ട് സീറ്റുകളും എസ്പി-ബിഎസ്പിക്ക് ലഭിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. പ്രധാന എതിരാളികളായ ഇന്ത്യാ ബ്ലോക്കും എന്‍ഡിഎയും എന്ന രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളിലാണ് എല്ലാ കണ്ണുകളും. കോണ്‍ഗ്രസ്, എഎപി, ടിഎംസി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യാ ബ്ലോക്കെങ്കില്‍ എന്‍ഡിഎയ്ക്ക് ബിജെപി, പിഎംകെ, ജെഡിയു തുടങ്ങിയവയാണ് അതിന്റെ അംഗ കക്ഷികള്‍.

More Stories from this section

family-dental
witywide