തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരുവില്വാമല കാട്ടുകുളം ജിഎല്‍പി സ്‌കൂളിന്റെ പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ ഓടും മേല്‍ക്കൂരയുമാണ് ആണ് അടര്‍ന്നുവീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.

ഏറെ കാലപ്പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം പലതവണ ഉയര്‍ന്നിട്ടുണ്ടെങ്കിലും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചില്ലെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. കുട്ടികള്‍ ഇരുന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. അതിനാല്‍ മാത്രമാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടത്.

More Stories from this section

family-dental
witywide