വയനാടിനൊപ്പം : ഓണാഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി സര്‍ക്കാരിന്റെ ഓണാഘോഷം പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗും ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇരുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

കേരള സര്‍ക്കാര്‍ സാധാരണയായി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഓണത്തിന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷം സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമെ ജില്ലാതലത്തിലും സര്‍ക്കാര്‍ ഓഫീസ് തലത്തിലും ആഘോഷപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അവയെല്ലാം റദ്ദാക്കുകയായിരുന്നു.

More Stories from this section

family-dental
witywide